'ദേശസുരക്ഷാനിയമം ചുമത്തിയാൽപ്പോലും കാരണം പറയണം; അനുമതി നിഷേധിച്ചത് ചാനലിനോട് പറയുന്നതിൽ തടസമെന്ത്‌?'


ബി.ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

സംപ്രേഷണാനുമതി നിഷേധിച്ചതിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ ചോദ്യങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്.

Photo: PTI

ന്യൂഡൽഹി: മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് സുരക്ഷാഅനുമതി നിഷേധിച്ചതിന്റെ കാരണം ചാനൽ ഉടമകളോട് അറിയിക്കുന്നതിൽ തടസമെന്തെന്ന് സുപ്രീം കോടതി. ദേശസുരക്ഷാനിയമം ചുമത്തി തടങ്കലിൽ വയ്ക്കുന്നവരോട് പോലും അതിന്റെ കാരണം പറയണം. സുരക്ഷാഅനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങള്‍ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവര്‍ നിയമനടപടി സ്വീകരിക്കുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു.

സംപ്രേഷണാനുമതി നിഷേധിച്ചതിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ ചോദ്യങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്. ഒരു കക്ഷി ആധാരമായി ഉപയോഗിക്കുന്ന കാര്യങ്ങള്‍ എതിര്‍കക്ഷിയെ അറിയിക്കുകയെന്നതാണ് കോടതി നടപടികളുടെ അന്തഃസത്ത. ക്രിമിനൽ നടപടി ചട്ടപ്രകാരം ദേശസുരക്ഷാനിയമം ചുമത്തപ്പെട്ടവരോട് പോലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശസുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.വിവരത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചാനലുമായി പങ്കുവെച്ച് കൂടേയെന്നും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഈ ചോദ്യങ്ങൾക്ക് വ്യാഴാഴ്ച സുപ്രീം കോടതിയിൽ മറുപടി നൽകും.

ന്യൂനപക്ഷം ആയത് കൊണ്ടാണ് നടപടിയെന്ന് ദാവെ, മതവിശ്വാസമാണ് പ്രശ്നമെന്ന് റോത്തഗി

ന്യൂനപക്ഷ വിഭാഗത്തത്തിൽപ്പെട്ടവരുടെ ചാനൽ ആയതിനാൽ മീഡിയ വണ്ണിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് ചാനൽ ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആരോപിച്ചു. ലൈസൻസ് പുതുക്കാൻ സുരക്ഷാ ക്ലിയറൻസ് ആവശ്യമില്ല. ഇക്കാര്യം ചട്ടങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

ചാനൽ ഉടമകളുടെ മതവിശ്വാസമാണ് കേന്ദ്രസർക്കാരിന് പ്രശ്നമെന്ന് ചാനൽ ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. സുരക്ഷ, അനുമതി എന്ന രണ്ട് വാക്കുകള്‍
കൊണ്ട് മാധ്യമ സ്ഥാപനങ്ങളെ നിലയ്ക്ക് നിർത്താൻ സർക്കാരിനെ അനുവദിച്ചാൽ അത് മാധ്യമ പ്രവർത്തനത്തിന്റെ മരണമണിയാകുമെന്നും റോത്തഗി കോടതിയിൽ പറഞ്ഞു. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹമദി, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരും മീഡിയ വണ്ണിന് വേണ്ടി ഇന്ന് (ബുധനാഴ്ച) സുപ്രീം കോടതിയിൽ ഹാജരായി.

Content Highlights: media one ban case in supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented