കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്രയ്ക്കെതിരെ പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍. ഒരു പാര്‍ട്ടി യോഗത്തില്‍ മാധ്യമങ്ങളെക്കുറിച്ച് നടത്തി 'രണ്ടു പൈസയുടെ വിലയുള്ളത്' എന്ന പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധം ശക്തമായത്.
നാദിയ ജില്ലയില്‍ നടന്ന പാര്‍ട്ടി യോഗ സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മഹുവ മോയിത്ര മോശമായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകരെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രകോപിതയായായിരുന്നു അവരുടെ പ്രതികരണം.
'രണ്ടു പൈസക്കാരായ പത്രക്കാരെ ആരാണ് ഇവിടേക്ക് വിളിച്ചത്? അവരെ വേദിയില്‍നിന്ന് നീക്കംചെയ്യൂ. സ്വന്തം മുഖം ടിവിയില്‍ കാണാന്‍വേണ്ടി ചില പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത്തരം ആളുകളെ ക്ഷണിക്കുന്നത്. ഇത് നടക്കില്ല', എന്നായിരുന്നു മഹുവ മോയിത്രയുടെ പരാമര്‍ശം.
മഹുവ മോയിത്രയുടെ പ്രതികരണത്തിനെതിരെ കൊല്‍ക്കത്ത പ്രസ് ക്ലബ്ബ് രംഗത്തെത്തി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രസ് ക്ലബ്ബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി മാധ്യമപ്രവര്‍ത്തകരും മോയിത്രയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
എന്നാല്‍ തന്റെ നിലപാട് ശരിയായിരുന്നു എന്ന് ആവര്‍ത്തിച്ച് പിന്നീട് മഹുവ മോയിത്ര ട്വീറ്റ് ചെയ്തു. 'ഞാന്‍ പറഞ്ഞ വേദനിപ്പിക്കുന്ന, ശരിയായ കാര്യത്തിന് ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം.
Content Highlights: media fraternity in West Bengal Slams Trinamool's Mahua Moitra Over Media Remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..