മുംബൈയില്‍ അഞ്ചാംപനി വ്യാപനം രൂക്ഷം; മരണസംഖ്യ 12 ആയി, മരിച്ചവരില്‍ 8 മാസം പ്രായമുള്ള കുട്ടിയും


ചൊവ്വാഴ്ചയോടെ രാജ്യത്തെ മൊത്തം പനിബാധിതര്‍ 3,378 ആയി. ചൊവ്വാഴ്ച മാത്രം 170 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

Representative Image| Photo: Canva.com

മുംബൈ: മുംബൈയില്‍ രൂക്ഷമായി വ്യാപിക്കുന്ന അഞ്ചാം പനി മൂലമുള്ള മരണം 12 ആയി. ബുധനാഴ്ച പാല്‍ഗര്‍ ജില്ലയിലെ നാലാസോപാരയിലെ എട്ട് മാസം പ്രായമുള്ള കുട്ടികൂടി അഞ്ചാംപനി ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. ചൊവ്വാഴ്ച മാത്രം 12 പുതിയ കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിഎംസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 220 പേരാണ് നഗരത്തില്‍ അഞ്ചാംപനിക്ക് ചികില്‍സ തേടിയത്.

ചൊവ്വാഴ്ച മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടി മരിച്ചത്. അഞ്ചാംപനി സ്ഥിരീകരിച്ച ശേഷം സ്വകാര്യ ആസുപത്രിയില്‍ ചികില്‍സ തേടിയ കുഞ്ഞിനെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയ്ക്കിടെ ശ്വസന സംബന്ധമായ തകരാറുകള്‍ നേരിട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്ഥിതി ഗുരുതരമായതോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.



ചൊവ്വാഴ്ചയോടെ രാജ്യത്തെ മൊത്തം പനിബാധിതര്‍ 3,378 ആയി. ചൊവ്വാഴ്ച മാത്രം 170 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ. തനാജി സാവന്ത് അധ്യക്ഷനായി. സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ബിഎംസി അധികൃതരും ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ. സീത വാശിയും ഡോ. അരുണ്‍ ഗൈക്ക്‌വാദും യോഗത്തില്‍ പങ്കെടുത്തു.

അസുഖബാധിതരെ ഇപ്പോള്‍ നഗരത്തിലെ എട്ട് ആശുപത്രികളിലായാണ് ചികില്‍സിക്കുന്നത്. രോഗവ്യാപനം തടയാനായി വീടുകളിലെത്തിയുള്ള ക്യാംപെയിനുകളും കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ യജ്ഞങ്ങളുമെല്ലാം ബിഎംസി സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: eight months old boy died in mumbai, measles death in mumbai, high measles spread


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented