ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സഹപാഠിയുടെ സുഹൃത്തുക്കളാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയായ രവി ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ രവീന്ദ്ര ചൗധരി ഒളിവിലാണ്.
ചൊവ്വാഴ്ചയാണ് സംഭവം. സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു യുവതി. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവരാനായി സഹപാഠിയായ യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളോട് നിര്‍ദേശിച്ചിരുന്നു. ഇവര്‍ യുവതിയെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുവരുകയും അവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.
സംഭവശേഷം ഹോട്ടലില്‍ നിന്നിറങ്ങിയ യുവതി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിനുപിന്നാലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയെ വിവാഹ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച സഹപാഠിയുടെ പങ്കും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Contetn Highlights: MBBS student, gang-raped after being invited to wedding of batchmate's sister
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..