എ.എൻ ഷംസീർ, എംബി രാജേഷ് | Photo: മാതൃഭൂമി
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മത രാഷ്ട്രവാദത്തിന്റെ ഭാഗമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ഹിന്ദിയായിരിക്കണം പൊതുഭാഷയെന്നത് അപകടകരമാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വര്‍ഗീയ ശക്തികളുടെ വാദത്തിന്റെ ഭാഗമാണതെന്നും സ്പീക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇതിനായി വര്‍ഗീയ വിഭജനം ഉപയോഗിക്കുന്നുവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
കേരളം ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷമായ പ്രദേശമാണ്. ലൗജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമാക്കപ്പെട്ടതാണ്. എല്ലാ മതനിരപേക്ഷ വാദികളും സൂക്ഷ്മത പുലര്‍ത്തണമെന്നും എംബി രാജേഷ് പറഞ്ഞു.
Content Highlights: mb rajesh statement in amit shah’s hindi remark controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..