ജെയ്പുര്: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ വോട്ട് ചെയ്യണമെന്ന് ബിഎസ്പി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്പിയുടെ ആറ് എംഎല്‍എമാരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഗെഹ്ലോത്ത് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ബിഎസ്പി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ബിഎസ്പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് താത്കാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളഞ്ഞിരുന്നു.
അതിനിടെ ഇവര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് രാജസ്ഥാന് ഹൈക്കോടതി പരിഗണിക്കും. സമാനമായ ഹര്‍ജി ബിഎസ്പിയും സമര്പ്പിച്ചിട്ടിണ്ട്.
ഗെഹ്ലോത്ത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നീക്കം.
Content Highlights: Mayawati's Party Asks MLAs Who Merged With Congress To Vote Against It
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..