-
ന്യൂഡല്‍ഹി: കോവിഡ്-19 നെ അതിജീവിക്കാന്‍ കരുത്ത് പകരുന്നതാവട്ടെ ഈസ്റ്റര്‍ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
'ഈസ്റ്ററിന്റെ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ക്രിസ്തുദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ കുറിച്ച്, ദരിദ്രരോടും പാവങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധതയെ കുറിച്ച് ഈ ദിനം നമുക്കോര്‍മിക്കാം'. മോദി കുറിച്ചു.
കോവിഡ്-19 നെ വിജയകരമായി അതിജീവിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും ലോകം കൂടുതല്‍ സ്വാസ്ഥ്യമുള്ളതായി തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Content Highlights: May this Easter give us added strength to successfully overcome Covid-19 tweets Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..