മഥുര ഈദ് ഗാഹ് മസ്ജിദിന് എതിരായ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

Shahi Masjid Idgah mosque | Photo: Rob ELLIOTT/ AFP PHOTO

ന്യൂഡല്‍ഹി: മഥുര ഈദ് ഗാഹ് മസ്ജിദിന് എതിരായ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് മഥുര ജില്ലാ കോടതി. കൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രം പൊളിച്ചാണ് ഈദ് ഗാഹ് മസ്ജിദ് പണിതതെന്ന ഹര്‍ജിയാണ് നിലനില്‍ക്കുന്നതെന്ന് കോടതി വ്യക്തമാക്കിയത്. നേരത്തെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജില്ലാ കോടതിയുടെ ഉത്തരവ്.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബാണ്‌ ഈദ് ഗാഹ് മസ്ജിദ് പണിതത്. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തിന് മുകളിലാണ് പള്ളി പണിതതെന്ന് ആരോപിച്ചാണ് ഹര്‍ജി. നേരത്തെ ഹര്‍ജി, മഥുര സിവില്‍ കോടതി തള്ളിയിരുന്നു. എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം സ്വാതന്ത്ര്യം ലഭിച്ച സമയത്തുള്ളതുപോലെ നിലനിര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന 1991-ലെ നിയമം ചൂണ്ടിക്കാട്ടി ആയിരുന്നു സിവില്‍ കോടതി ഹര്‍ജി തള്ളിയത്.

ഇതിനെതിരെ നല്‍കിയ അപ്പീലാണ് ജില്ലാ ജഡ്ജി രാജീവ് ഭാരതി അംഗീകരിച്ചത്. ഇതോടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ഇനി കോടതിയില്‍ നടക്കും.

Content Highlights: Mathura Court Agrees to Hear Plea on Shahi Idgah Mosque case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented