പ്രതീകാത്മക ചിത്രം | Photo: PTI
'എന്റെ അമ്മ പോയി, പക്ഷെ അമ്മയുടെ അരികിലേക്ക് ഞാന്‍ ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ, അവരെ ആശുപത്രിയിലെത്തുകയാണ് പ്രധാനം. എന്റെ അമ്മ സ്വര്‍ഗത്തിലിരുന്ന് അത് കണ്ട് ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും. അതു മതിയെനിക്ക്'.
ജോലിക്കിടെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞിട്ടും തന്റെ ജോലി സമയം പൂര്‍ത്തിയാക്കിയ ശേഷം മാത്രം നാട്ടിലേക്ക് പോകാന്‍ തയ്യാറായ പ്രഭാത് യാദവിന്റെ പ്രതികരണമാണിത്. മഥുരയില്‍ ആംബുലന്‍സ് ഡ്രൈവറായി പ്രവര്‍ത്തിക്കുകയാണ് പ്രഭാത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അമ്മ മരിച്ച വിവരവുമായി ഫോണ്വിളിയെത്തുമ്പോഴും പ്രഭാത് ഡ്യൂട്ടിയിലായിരുന്നു.
തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കാതെ പോയാല്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചിലപ്പോള്‍ ആ സമയത്ത് ഡ്രൈവറെ കിട്ടിയെന്ന് വരില്ല. എന്തായാലും ജോലി സമയത്തിന് ശേഷം എത്താമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. പതിനഞ്ച് രോഗികളെ കൂടി ആശുപത്രിയിലെത്തിച്ച ശേഷം പ്രഭാത് 200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോയി. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം അടുത്ത ദിവസം തന്നെ ജോലിക്കായി മടങ്ങിയെത്തുകയും ചെയ്തു.
ഒമ്പത് കൊല്ലമായി 108 ആംബുലന്‍സിന്റെ ഡ്രൈവറാണ് പ്രഭാത്. കഴിഞ്ഞ കൊല്ലം മാര്‍ച്ചിലാണ് കോവിഡ് രോഗികള്‍ക്കായി തുടങ്ങിയ ഓട്ടം രോഗവ്യാപനം കുറഞ്ഞപ്പോള്‍ നിര്‍ത്തിവെച്ചെങ്കിലും രണ്ടാം തരംഗം എത്തിയതോടെ ഏപ്രിലില്‍ വീണ്ടും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും കോവിഡ് രോഗികളുടെ ഡ്രൈവറായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് പ്രഭാതിന്റെ അച്ഛന് കഴിഞ്ഞ നവംബറില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
അന്നും വീട്ടിലെത്തി അച്ഛന്റെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം അടുത്ത ദിവസം തന്നെ പ്രഭാത് ജോലിക്കായി തിരികെയെത്തി. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുറച്ച് ദിവസം അവധി അനുവദിച്ചെങ്കിലും താന്‍ ജോലിക്കായി മടങ്ങുകയാണെന്ന് പ്രഭാത് അറിയിച്ചതായി മഥുരയിലെ 102,108 ആംബുലന്‍സുകളുടെ പ്രോഗ്രാം മാനേജറായ അജയ് സിങ് പറഞ്ഞു. തന്റെ ജോലിയില്‍ ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന പ്രഭാതിന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രസൗകര്യം അജയ് സിങ്ങാണ് ഒരുക്കിയത്.
Content Highlights: Mathura Ambulance Driver Ferries Covid Patients to Hospital Despite News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..