ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഉരുള്‍പൊട്ടല്‍; 28 വീടുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു


ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാംബന്‍ ജില്ലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഇരുപത്തെട്ട് വീടുകള്‍ തകര്‍ന്നു. ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും പതിമൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതിനെ തുടര്‍ന്ന് നൂറോളം പേര്‍ ഭവനരഹിതരായതായി അധികൃതര്‍ അറിയിച്ചു.

270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയുടെ 500 മീറ്ററോളം ഉരുള്‍പൊട്ടലില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അവശ്യസാധനങ്ങളുമായി വന്ന വാഹനങ്ങള്‍ പലതും ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജമ്മു കശ്മീരിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്.

രണ്ടുദിവസമായി തുടരുന്ന കനത്തമഴ കാരണമാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് രാംബന്‍ അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അശോക് കുമാര്‍ ശര്‍മ അറിയിച്ചു. ചന്ദേര്‍കോട്ടിന് സമീപം ദല്‍വാന്‍ ജില്ല കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലാണ്. നാല്‍പതോളം കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ദുരിതാശ്വാസ-ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

Content Highlights: Massive landslide damages 28 houses in Ramban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented