Photo: twitter.com/shibaninarang
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ പലയിടത്തും മഴയോടൊപ്പം ആലിപ്പഴം വീണത് കൗതുകമായി. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയരീതിയില്‍ ആലിപ്പഴവും പൊഴിഞ്ഞത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡല്‍ഹിയില്‍ വെള്ളിയാഴ്ച കൂടിയ താപനില 27.9 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12.5 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ചയും ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlights: Massive Hailstorm, Heavy Rain In Parts Of Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..