ബിഹാറില്‍ പൂജക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 30 പേര്‍ക്ക് പരിക്ക് 


പ്രതീകാത്മകചിത്രം | Photo: UNI

ഔറംഗാബാദ്:ബിഹാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനേത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. തീ അണയ്ക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്.ഇവരെ സര്‍ദാര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനില്‍ ഗോസ്വാമി എന്ന വ്യക്തിയുടെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പൂജയ്ക്ക് വേണ്ടി പാചകം ചെയ്യുകയായിരുന്നു വീട്ടുകാര്‍. ഇതിനിടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. ഇത് ഗ്യാസ് പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചതാണ് വലിയ അപകടത്തിലേക്ക് വഴി വച്ചത്.



സംഭവത്തേത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും ഉടനടി സ്ഥലത്തെത്തിയെങ്കിലും 30-ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ പെട്ടന്നു തന്നെ ആശുത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടകാരണത്തില്‍ വ്യക്തത വരാനുണ്ടെന്നും സബ് ഇന്‍സ്പെക്ടര്‍ വിനയ് കുമാര്‍ സിങ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Massive Fire During Chhath Puja At Bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented