പട്‌നയിലെ സെക്രട്ടേറിയറ്റിലും തീപ്പിടിത്തം; അഴിമതിയുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം


പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുന്നതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ ആരോപിച്ചു.

പട്ന: ബിഹാര്‍ സെക്രട്ടറിയേറ്റിലും വന്‍ തീപ്പിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. എന്‍ഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. അടുത്തിടെ കേരളത്തിലുണ്ടായതിന് സമാനമായ വിവാദമാണ് ബിഹാറിലും ഉയര്‍ന്നിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഒന്നാം നിലയിലേക്കും തീപടര്‍ന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.'സെക്രട്ടറിയേറ്റിലുള്ള അഗ്നി ശമനസേനാംഗങ്ങള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള പന്ത്രണ്ടോളം യൂണിറ്റുകളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ഇന്ന് ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്' പട്‌ന അഗ്നിശമന സേന വാക്താവ് അറിയിച്ചു.

ആളപായമൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുന്നതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ആര്‍ജെഡി ആരോപിച്ചു.

'തങ്ങളുടെ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തില്‍ തുടരില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷികളായ ജനതാദള്‍-യുണൈറ്റഡ്, ബിജെപി നേതാക്കള്‍ തിരിച്ചറിഞ്ഞു. എന്‍ഡിഎ ഭരണകാലത്ത് നടത്തിയ അഴിമതികള്‍ ബിഹാറില്‍ ആര്‍ജെഡി അധികാരത്തില്‍ എത്തുമ്പോള്‍ അന്വേഷിക്കുമെന്ന ഭയത്തിലാണ് അവര്‍ ഇപ്പോള്‍ അട്ടിമറിനടത്തി തെളിവ് നശിപ്പിച്ചിരിക്കുന്നത്. അറുപതോളം അഴിമതി ആരോപണങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഉണ്ട്.' ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു.

Content Highlights: Massive fire burns records at Patna's Secretariat, RJD cries foul


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented