നിയന്ത്രണംവിട്ട ആംബുലന്‍സ് ടോള്‍  ബൂത്തില്‍ ഇടിച്ചുകയറി നാല് മരണം; നടുക്കുന്ന ദൃശ്യം


വീഡിയോ ദൃശ്യത്തിൽ നിന്ന്

ബെംഗളൂരു: രോഗിയുമായി അതിവേഗത്തില്‍ പോവുകയായിരുന്ന ആംബുലന്‍സ് ടോള്‍ബൂത്തിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലുള്ള ഒരു ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

രോഗിയെയും കൂടെയുള്ള രണ്ടുപേരെയും വഹിച്ചാണ് വലിയ ആംബുലന്‍സ് വന്നത്. ടോള്‍ ബൂത്തിന്റെ പ്രത്യേക പാതയിലേക്ക് വാഹനം വരുന്നത് കണ്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡിലുള്ള ബാരിക്കേഡ് മാറ്റുന്നതിനിടെ തെന്നിമാറിയ ആംബുലന്‍സ് ഇടിച്ചുമറിയുകയായിരുന്നു.

ബാരിക്കേഡുകള്‍ പെട്ടെന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. രണ്ടെണ്ണം ഒരു ജീവനക്കാരന്‍ എടുത്തുമാറ്റി മാറ്റിയിരുന്നു. മൂന്നാമത്തേത് മറ്റൊരു ജീവനക്കാരന്‍ മാറ്റിക്കഴിയുന്നതിന് മുന്നെ തെന്നിവന്ന ആംബുലന്‍സ് ടോള്‍ബൂത്തിന്റെ തൂണിലേക്ക് ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരും ഒരു ടോള്‍ബൂത്ത് ജീവനക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Content Highlights: Massive Ambulance Crash At Toll Booth In hiroor, Udupi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented