
Abdul Rauf Asgar | Photo - ANI
ന്യൂഡല്‍ഹി: ജമ്മുവിലെ നഗ്രോടയിലേക്ക് ഭീകരവാദികളെ അയച്ചത് ജെയ്ഷെ ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗര്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നഗ്രോടയില്വച്ച് നാല് ജെയ്ഷെ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കൊല്ലപ്പെട്ട നാല് ഭീകരരെയും നിയന്ത്രിച്ചിരുന്നത് മസൂദ് അസറിന്റെ സഹോദരനായ അസ്ഗര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ജെയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ വലിയ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീര്‍ താഴ്വരയിലെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകര സംഘടനകള്‍ ഇത്തരം പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇതിനായി പുല്‍വാമ ആക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണം നടത്താനുള്ള ചുമതല ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘത്തിന് നല്കി. ആക്രമണം ആസൂത്രണം ചെയ്യാന്‍ ചുമതലപ്പെടുത്തിയത് അബ്ദുള്‍ റൗഫ് അസ്ഗര്‍, കാസി താരാര്‍ എന്നീ ഭീകരവാദികളെയാണ്.
ആക്രമണം ആസൂത്രണം ചെയ്യാനായി ഭവല്‍പൂരില്‍ നടന്ന യോഗത്തില്‍ ജെയ്ഷെ തീവ്രവാദി സംഘടനയിലെ മൗലാന അബു ജുന്‍ഡാലും മുഫ്തി തൗസീഫും പങ്കെടുത്തതയും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആസൂത്രണത്തിന് ശേഷം ഭീകരരെ തെരഞ്ഞെടുക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ജെയ്ഷെയുടെ മറ്റൊരു യൂണിറ്റിനെ ചുമതലപ്പെടുത്തി.
നഗ്രോട ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍ക്ക് ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനവും കശ്മീരിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചിരുന്നു.
Content Highlight: Masood Azhar’s brother handler of 4 Jaish terrorists killed in Nagrota encounter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..