ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ താമശയെന്ന് വിശേഷിപ്പിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ. 

ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകകളടങ്ങിയ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിന അതിനെ തമാശയെന്ന് വിശേഷിപ്പിച്ചത്.

'അടുത്ത തമാശ'യെന്ന് അവര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ  പശ്ചാത്തലത്തില്‍ സന്‍സാദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. സ്ത്രീകളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മര്‍ട്ടിന അടുത്തിടെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.