മുംബൈ: സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിൽ നിന്ന് സ്വർണ്ണം തട്ടിയ കേസിൽ ആണ്‍സുഹൃത്ത് മുംബൈയില്‍ അറസ്റ്റില്‍. തന്റെ കൈയിലുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ സ്വർണ്ണവും പണവും നൽകണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ അബ്ദുൽ സുഫിയാൽ ഷെയ്ഖിനെ മാഹിമിൽ നിന്നാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. 

വ്യായാമ കേന്ദ്രത്തില്‍ വെച്ചാണ്‌ 24-കാരിയായ യുവതിയും സുഫിയാൻ ഷെയ്ഖും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും പ്രണയത്തിലായി. ഇവർ അടുപ്പത്തിലായിരിക്കുന്ന സമയത്ത് എടുത്ത സ്വകാര്യ ചിത്രങ്ങൾ കാണിച്ച് പിന്നീട് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി യുവതിയുടെ പക്കൽ നിന്ന് 120 ഗ്രാം സ്വർണ്ണം തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സുഫിയാൻ യുവതിയോട് പ്രണയം നടിക്കുക മാത്രമായിരുന്നുവെന്നും ഇയാൾ നേരത്തെ തന്നെ വിവാഹിതനായിരുന്നുവെന്നും പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ഐ.പി.സി. സെക്ഷൻ 376(2), സെക്ഷൻ 382 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്ന് ഡി.സി.പി പ്രണയ് അശോക് പറഞ്ഞു. ഓഗസ്റ്റ് 5 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlights: Married man threaten and theft jewellery from girlfriend