ന്യൂഡല്‍ഹി: കോടതിയുടെ ജോലിഭാരമായിക്കാം സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിയിലുണ്ടായ പിഴവിനു കാരണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിയായ ജസ്റ്റീസ് കാട്ജു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കാട്ജു ഇക്കാര്യം കുറിച്ചത്. 

തീര്‍പ്പാക്കാന്‍ ധാരാളം കേസുകള്‍ ഉള്ളപ്പോള്‍ ഓരോ കേസിനും അര്‍ഹിക്കുന്ന സമയം നല്‍കാന്‍ ജഡ്ജിമാര്‍ക്ക് കവിയാറില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

എല്ലാവര്‍ക്കും തെറ്റുപറ്റാം. തെറ്റുമനസിലാക്കി തിരുത്തുന്നതിലാണ് കാര്യം. ജഡ്ജിമാര്‍ക്കും ഇത് ബാധകമാണെന്നും ചിലകേസുകള്‍ പരിഗണിച്ചപ്പോള്‍ തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് കാട്ജു രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കേസ് പരിഗണിച്ച ബെഞ്ച് കാട്ജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിരമിച്ച ജഡ്ജിമാര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ഭരണഘടന വിലക്കുണ്ടെങ്കിലും നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ നവംബര്‍ 11ന് കോടതിയില്‍ ഹാജരാകുമെന്ന് കാട്ജു അറിയിച്ചിട്ടുണ്ട്. വിലക്കിന്റെ കാര്യത്തില്‍ പ്രശ്‌നമില്ലെങ്കില്‍ കോടതിക്ക് നേരിട്ട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Katju FB