ന്യൂഡല്‍ഹി: ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നെറ്റ് സമത്വത്തിന് അനുകൂലമായി ഉത്തവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ മാപ്പു പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തേയും ചരിത്രത്തേയും സംബന്ധിച്ച് നേരത്തേ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശം തെറ്റായിപ്പോയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെ പരോക്ഷമായി അനുകൂലിച്ചുകൊണ്ടുള്ള ട്വീറ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഇതോടെ അദ്ദേഹം സന്ദേശം പിന്‍വലിച്ചെങ്കിലും അതിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.  

പരാമര്‍ശം തന്നെ നിരാശപ്പെടുത്തിയെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് വ്യക്തമാക്കിയിരുന്നു.

താന്‍ ഇന്ത്യയേയും ഇന്ത്യക്കാരേയും ആരാധിക്കുന്നയാളാണെന്നും മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസര്‍ നെറ്റ്‌സ്‌കേപ്പിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് ആന്‍ഡേഴ്‌സണ്‍. 

 

I apologize for any offense caused by my earlier tweet about Indian history and politics. I admire India and the Indian people enormously. 󾰀

Posted by Marc Andreessen on Wednesday, 10 February 2016
 

India is an amazing country with amazing people. Indian companies and people have had profoundly positive effect on the Internet and world!

Posted by Marc Andreessen on Wednesday, 10 February 2016
 

I now withdraw from all future discussions of Indian economics and politics, and leave them to people with more knowledge and experience!

Posted by Marc Andreessen on Wednesday, 10 February 2016
 

1/Last night on Twitter, I made an ill-informed and ill-advised comment about Indian politics and economics.

Posted by Marc Andreessen on Wednesday, 10 February 2016
 

2/To be clear, I am 100% opposed to colonialism, and 100% in favor of independence and freedom, in any country, including India.

Posted by Marc Andreessen on Wednesday, 10 February 2016
 

I want to respond to Marc Andreessen's comments about India yesterday. I found the comments deeply upsetting, and they...

Posted by Mark Zuckerberg on Wednesday, 10 February 2016