ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് സി.പി.എം. വനിതാസംഘടന


ബി. ബാലഗോപാൽ | മാതൃഭുമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭർതൃബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സി.പി.എംന്റെ വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(a), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിന് മുകളിൽ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ഭർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ബലാത്സംഗങ്ങൾ തടയുന്ന നിയമത്തിൽ വിവാഹിതയായ സ്ത്രീയും, അവിവാഹിതയായ സ്ത്രീയെന്നും വേർതിരിച്ചിട്ടില്ല. അതിനാൽതന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനൽ കുറ്റമാക്കണമെന്നാണ് അഖേലിന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകൾക്ക് തുല്യമായ പങ്കാളിത്വം നൽകണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

Content Highlights: marital rape criminalization -cpm women organisation approach supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented