മാർഗരറ്റ് ആൽവ | Photo: പി.ജി ഉണ്ണികൃഷ്ണൻ | മാതൃഭൂമി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്റ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ചയാണ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാക്കറിനെ എന്‍ഡിഎ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്.
നാളെയാണ് രാഷ്ട്രപതിതിരഞ്ഞെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു, പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹ എന്നിവരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..