റായ്പുർ: ഛത്തീസ്ഗഡിലെ ഖോട്യ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

നാരായണ്‍പുരില്‍ നിന്നും ദന്തേവാഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വാഹനത്തിന് നേരെ മാവോവാദികള്‍ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. 

ഒരു സ്ത്രീ ഉള്‍പ്പടെ 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അക്രമികള്‍ ലക്ഷ്യമിട്ടത് പോലീസ് വാഹനമായിരുന്നെന്നു സംശയിക്കുന്നതായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

content highlights: maoist attack in chhattisgarh