ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 12 പേര്‍ മരിച്ചു


മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിരക്ക് |Screengrab:twitter.com/ajaykbhagat26

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എഡിജിപി മുകേഷ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ത്രികുട മലയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിച്ചതായി അധികൃതര്‍ പറഞ്ഞു.

ചെറിയ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മുകശ്മീരില്‍ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ജനറല്‍ മനോജ് സിന്‍ഹയും പ്രഖ്യാപിച്ചു.

Content Highlights : 12 dead in stampede at Vaishno Devi shrine in Jammu & Kashmir

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented