അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനമുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു | PTI
അമര്‍നാഥ്: ജമ്മുകശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകുന്നേരം അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ 15 പേര് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നാല്പതോളം പേരെ കാണാതായെന്നും റിപ്പോർട്ടില്‍ പറയുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റ തീര്‍ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
തീര്‍ത്ഥാടകരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..