ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയെ മാറ്റി.  ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടേതാണ് തീരുമാനം.  മനോജ് തിവാരിക്ക് പകരം ആദേശ് കുമാര്‍ ഗുപ്തയായിരിക്കും ഡല്‍ഹി ബിജെപി അധ്യക്ഷന്‍.  ആദേശ് കുമാര്‍ ഗുപ്ത ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കും. അടിയന്തര പ്രാധാന്യത്തോടെയുള്ളതാണ് നടപടി.

സിനിമാ നടന്‍ കൂടിയായ മനോജി തിവാരിയെ ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറാണ്‌ ആദേശ് കുമാര്‍ ഗുപ്ത. മാത്രമല്ല വെസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള സിറ്റിങ് കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം, 

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനാല്‍ മനോജ് തിവരി കേന്ദ്രനേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നതായിരുന്നു. എന്നാല്‍ പകരക്കാരനെ കണ്ടെത്തുന്നതുവരെ തുടരാനായിരുന്നു കേന്ദത്തിന്റെ നിര്‍ദ്ദേശം. 

2016-ല്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടിയിരുന്നു. അന്ന് പാര്‍ട്ടിയെ നയിച്ചത് തിവാരി ആയിരുന്നു.

Content Highlights:  Manoj Tiwari removed as Delhi BJP chief, Adesh Gupta appointed successor