manoj menonന്യൂഡല്‍ഹി: യുനെസ്‌കോയുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ഇന്ത്യന്‍ കമ്മിഷനിലേക്ക് മാതൃഭൂമി ഡല്‍ഹി ബ്യൂറോ പ്രത്യേക ലേഖകന്‍ മനോജ് മേനോനെ തിരഞ്ഞെടുത്തു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട പത്തംഗ ഉപകമ്മിഷനിലേക്കാണ് തിരഞ്ഞെടുത്തത്.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താ വിനിമയ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ കാലാവധി നാല് വര്‍ഷമാണ്. 

ഇന്ത്യയും യുനെസ്‌കോയുമായി ബന്ധപ്പെട്ട് മാധ്യമ രംഗത്തെ നയരൂപവത്കരണം, പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, മാധ്യമ മേഖലയിലെ പരിഷ്‌കരണങ്ങള്‍, ഗവേഷണങ്ങള്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍, ഡോക്യൂമെന്ററികള്‍, ചലച്ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കല്‍, ടി.വി.- റേഡിയോ പരിപാടികളുടെ മാര്‍ക്കറ്റിങ് എന്നിവയില്‍ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കലാണ് മാധ്യമ ഉപസിതിയുടെ ചുമതല.