ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ എയിംസിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
മരുന്നില്‍നിന്നുണ്ടായ അലര്‍ജി കാരണമാണ് മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ പാര്‍ലമെന്റ് പിരിഞ്ഞതിന് പിന്നാലെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് പൂര്‍ണവിശ്രമത്തിലായിരുന്നു അദ്ദേഹം.
കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു മന്‍മോഹന്‍ സിങ്. നേരത്തെ രണ്ട് തവണ ബൈപാസ് സര്‍ജറിയ്ക്ക് വിധേയനായിട്ടുള്ള മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക നിലനിന്നിരുന്നു.
മന്‍മോഹന്‍ സിങ്ങിന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. തിങ്കളാഴ്ച ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയതായും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞതായും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Manmohan Singh Out Of AIIMS Hospital