
2004-ൽ മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ പി.വി.നരസിംഹ റാവുവിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചപ്പോൾ.ഫോട്ടോ:പി.ടി.ഐ
ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി പി.വി. നരസിംഹ റാവു രാജ്യത്തിന്റെ മഹനീയ പുത്രനായിരുന്നുവെന്നും അദ്ദേഹത്തെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്ന് വിളിക്കാമെന്നും ഡോ. മന്മോഹന് സിങ്. കാരണം അദ്ദേഹത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള കാഴ്ചപ്പാടും ധൈര്യവും ഉണ്ടായിരുന്നുവെന്നും മന്മോഹന് വ്യക്തമാക്കി. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു മന്മോഹന് സിങ്.
കോണ്‍ഗ്രസ് തെലങ്കാന യൂണിറ്റ് സംഘടിപ്പിച്ച നരംസിംഹ റാവു ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ മന്മോഹന് സിങ്. 1991-ല്‍ റാവു സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണവുമായി ഈ പരിപാടി പൊരുത്തപ്പെടുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചു.
1991-ലെ ബജറ്റിനെ ഒരു ആധുനിക ഇന്ത്യയുടെ അടിത്തറയായും രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനുള്ള മാര്ഗരേഖയായായും പലരും പ്രശംസിച്ചു. ഈ ബജറ്റ് സാമ്പത്തിക പരിഷ്കാരങ്ങളിലും ഉദാരവല്‍ക്കരണത്തിലും ഇന്ത്യയെ പലവിധത്തില്‍ മാറ്റിമറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യങ്ങളെന്താണെന്ന് മുഴുവന്‍ മനസ്സിലാക്കിയ ശേഷം കാര്യങ്ങള്‍ വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്കി. ധീരമായ തീരുമാനമായിരുന്നു അതെന്നും മന്മോഹന് സിങ് ഓര്‍ത്തെടുത്തു.
'വിദേശശനാണ്യ പ്രതിസന്ധി നേരിടുന്നതിനാല്‍ 1991-ല്‍ കടുത്ത തീരുമാനങ്ങളാണ് എടുക്കേണ്ടി വന്നത്. പ്രതിസന്ധി രാജ്യത്തെ ഒരു ഗര്‍ത്തത്തിന്റെ വക്കിലെത്തിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ വെല്ലുവളി നിറഞ്ഞ സാഹചര്യത്തെ നേരിടാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമോ എന്നത് വലിയ ചോദ്യചിഹ്നമായിരുന്നു. പുറത്ത് നിന്നുള്ള പിന്തുണ കൊണ്ടുള്ള ഒരു ന്യൂനപക്ഷ സര്‍ക്കാരായിരുന്നു അത്. എന്നിട്ടും എല്ലാവരേയും ഒപ്പംകൊണ്ടുപോകാന്‍ നരസിംഹ റാവുജിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ബോധ്യവും കാഴ്ചപ്പാടുകളും മുന്നോട്ടേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോകലായിരുന്നു എന്റെ ജോലി.' മന്മോഹന് പറഞ്ഞു.
പലവിധത്തിലും നരസിംഹ റാവു തന്റെ സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നുവെന്നും മന്മോഹന് സിങ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Manmohan Singh Calls Narasimha Rao "Father Of Economic Reforms In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..