നാം ഉലകം വെല്ലും
ചൊല്ലു വന്ദേ മാതരം
ആത്മനിർഭരർ നാം
ചൊല്ലു വന്ദേ മാതരം...'
മാൻകൈൻഡ് ഫാർമ ഒരുക്കിയ മാൻകൈൻഡ് ആന്തം തരംഗമാകുകയാണ്. ശങ്കർ മഹാദേവൻ ആലപിക്കുന്ന, ദേശീയത അലയടിക്കുന്ന  ഈ ഗാനം അഞ്ച് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത്, കാലങ്ങളായി ഭാരതം ലോകത്തിന് സമർപ്പിച്ച ചരിത്രനേട്ടങ്ങളെ ഏറ്റുപാടിക്കൊണ്ട് ശ്രോതാക്കളിൽ ആവേശവും ആത്മബോധവും നിറയ്ക്കുകയാണ് ഈ ഗാനം.