'സിസോദിയയും ജെയിനും ഇന്നത്തെ ഭഗത് സിങ്ങുമാർ'; സിസോദിയയെ CBI തിങ്കളാഴ്ച അറസ്റ്റ് ചെയ്യുമെന്നും AAP


തിങ്കളാഴ്ച 11 മണിക്ക് സി.ബി.ഐ. ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാൾ | Photo: ANI

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ജയിലിലായ മന്ത്രി സത്യേന്ദര്‍ ജെയിനിനേയും ഭഗത് സിങ് എന്ന് വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ എ.എ.പി. സര്‍ക്കാര്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ ചോദ്യംചെയ്യലിനായി സി.ബി.ഐ. വിളിപ്പിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

'ജയിലറകള്‍ക്കും തൂക്കുകയറിനും ഭഗത് സിങ്ങിന്റെ ഉന്നതമായ നിശ്ചയദാര്‍ഢ്യത്തെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷും സത്യേന്ദറും ഇന്നത്തെ ഭഗത് സിങ്ങുമാരാണ്. പാവപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസവും നല്ല ഭാവിക്കായുള്ള പ്രതീക്ഷയും നല്‍കിയ ഒരു വിദ്യാഭ്യാസ മന്ത്രിയെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രാജ്യത്തിന് ലഭിക്കുന്നത്', കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാര്‍ത്ഥന താങ്കള്‍ക്കൊപ്പമുണ്ടെന്നും സിസോദിയയുടെ ട്വീറ്റിന് കെജ്‌രിവാള്‍ മറുപടി നല്‍കി.മനീഷ് സിസോദിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും ഇവിടെ ബി.ജെ.പിയുമായി തങ്ങള്‍ നേരിട്ട് പോരാടുന്നതിനാലാണ് ഇതെന്നും പാര്‍ട്ടി അവകാശപ്പെട്ടു.

തിങ്കളാഴ്ച 11 മണിക്ക് സി.ബി.ഐ. ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സി.ബി.ഐയുമായി താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് സിസോദിയ പ്രതികരിച്ചു. 'എന്റെ വീട്ടില്‍ 14 മണിക്കൂര്‍ തിരച്ചില്‍ നടത്തി. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. ഒന്നും ലഭിച്ചില്ല. എന്റെ ഗ്രാമത്തില്‍ നിന്നും ഒന്നും ലഭിച്ചില്ല. ഇപ്പോള്‍ സി.ബി.ഐ. ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും സഹകരിക്കും', സിസോദിയ ട്വീറ്റ് ചെയ്തു.

ഡല്‍ഹി എ.എ.പി. സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു സത്യേന്ദര്‍ ജെയിന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മെയ് 10-ന് അദ്ദേഹത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Sisodia, Jain are today's Bhagat Singh: Kejriwal on CBI summons in excise case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented