ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കല്‍: കേന്ദ്രത്തോട് 927 കോടി ധനസഹായം ആവശ്യപ്പെട്ട് സിസോദിയ


മനീഷ് സിസോദിയ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

ന്യൂഡല്‍ഹി: ഇക്കൊല്ലം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിക്ക് ഉച്ചകോടിയ്ക്ക് തയ്യാറെടുക്കാനായി ചുരുങ്ങിയത് 927 കോടി രൂപ വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ കത്തയച്ചു.

ജി 20 ഉച്ചകോടി ഡല്‍ഹിക്ക് അഭിമാനത്തിന്റെ വിഷയമാണെന്നും സിസോദിയ കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ടൊന്നും ലഭിച്ചില്ല. അതിനാല്‍ ജി 20 യുടെ ആതിഥേയത്വം വഹിക്കലിന് അധിക ഫണ്ട് നല്‍കണമെന്നാണ് സിസോദിയയുടെ ആവശ്യം. സെപ്റ്റംബര്‍ 9-10 തീയതികളില്‍ ഡല്‍ഹി പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്,

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍, സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് മുന്നോടിയായി നഗരം മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ മിക്കപ്പോഴും തര്‍ക്കങ്ങള്‍ ഉടലെടുക്കാറണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ജി 20-യ്ക്ക് ആതിഥേയത്വം വഹിക്കലുമായി ബന്ധപ്പെട്ട് പണം തേടി സിസോദിയ എഴുതിയ കത്ത്, ഇരുകൂട്ടരും തമ്മില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കും.

Content Highlights: Manish Sisodia ,Finance Minister , g20, Nirmala Sitharaman,Arvind Kejriwal, delhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented