കെജ്‌രിവാളിന്റ വിശ്വസ്തനെ ലക്ഷ്യംവെച്ച് CBI; 'മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു'; FIRൽ മലയാളികളും


സിസോദിയയെ ഒന്നാം പേരുകാരനാക്കി 15 പേരെ പ്രതിചേർത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ‘ഒൺലി മച്ച് ലൗഡർ’ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒ. വിജയ് നായർ (മുംബൈ), തെലങ്കാനയിൽനിന്നുള്ള അരുൺ രാമചന്ദ്രപിള്ള എന്നീ മലയാളികളുടെ പേരും ഇതിലുൾപ്പെടുന്നു.

സിസോദിയയുടെ വീട്ടിൽ സി.ബി.ഐ. പരിശോധന നടത്തുന്നു

ന്യഡൽഹി: മദ്യവിൽപ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിൽ ക്രമക്കേടാരോപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലടക്കം 31 സ്ഥലങ്ങളിൽ സി.ബി.ഐ. റെയ്ഡ് നടത്തി. നീണ്ട 14 മണിക്കൂറാണ് സി.ബി.ഐ. റെയ്ത് നടത്തിയത്. റെയ്ഡിൽ തന്റെ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുത്തതായി സിസോദിയ പറഞ്ഞു.

രാഷ്ട്രീയത്തിന് വേണ്ടി ബി.ജെ.പി. അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് സിസോദിയ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്നത് സർക്കാർ തുടരും. ഡൽഹി സർക്കാർ ഒരിക്കലും ഇത് നിർത്താൻപോകുന്നില്ല. ഞങ്ങൾ സത്യസന്ധരായ ആളുകളാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല, സത്യസന്ധമായിത്തന്നെ ജോലി ചെയ്യുന്നത് തുടരും. ലക്ഷക്കണക്കിന് കുട്ടികൾക്ക് വേണ്ടി സ്കൂളുകൾ നിർമ്മിച്ചു, സത്യസന്ധമായി തുടരുന്നു. ആശുപത്രികൾ നിർമ്മിച്ചു. ലക്ഷക്കണക്കിന് പേർക്ക് ചികിത്സ ഉറപ്പു വരുത്തുന്നു. സിസോദിയ പറഞ്ഞു.

മുൻ എക്സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം വീടുകളിലായി ഏഴുസംസ്ഥാനങ്ങളിലാണ് തിരച്ചിൽ നടന്നത്. 14 മണിക്കൂർ പരിശോധന വെള്ളിയാഴ്ച രാത്രി 10.45-ന് അവസാനിച്ചു.

ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ സിസോദിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനാണ്. എക്സൈസ്‌ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കം 18 വകുപ്പുകളാണ് അദ്ദേഹം കൈകാര്യംചെയ്യുന്നത്. ഡൽഹിയിലെ വിദ്യാഭ്യാസമാതൃകയെക്കുറിച്ച് സിസോദിയയുടെ ചിത്രംസഹിതം ‘ന്യൂയോർക്ക് ടൈംസ്’ ദിനപത്രത്തിൽ ഒന്നാംപേജ് വാർത്തവന്ന ദിവസംതന്നെയാണ് സി.ബി. ഐ. നടപടി. അന്വേഷണത്തെ സ്വാഗതംചെയ്ത സിസോദിയ കോടതിയിൽ സത്യം തെളിയുമെന്ന് ട്വീറ്റ് ചെയ്തു.

സിസോദിയയെ ഒന്നാം പേരുകാരനാക്കി 15 പേരെ പ്രതിചേർത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ‘ഒൺലി മച്ച് ലൗഡർ’ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒ. വിജയ് നായർ (മുംബൈ), തെലങ്കാനയിൽനിന്നുള്ള അരുൺ രാമചന്ദ്രപിള്ള എന്നീ മലയാളികളുടെ പേരും ഇതിലുൾപ്പെടുന്നു. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് മദ്യവ്യാപാരി ഒരുകോടി രൂപ നൽകിയെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. മുൻ എക്സൈസ് കമ്മിഷണർ ആരവ ഗോപി കൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആനന്ദ് കുമാർ തിവാരി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പങ്കജ് എന്നിവരുടെയും ചില ബിസിനസുകാരുടെയും പേര്‌ പ്രതിപ്പട്ടികയിലുണ്ട്.

വിജയ് നായർ, മനോജ് റായ്, അമൻദീപ് ധാൽ, സമീർ മഹേന്ദ്രു എന്നിവർക്ക് മദ്യനയത്തിന്റെ രൂപവത്കരണത്തിലും നടപ്പാക്കലിലും പങ്കുണ്ടെന്ന് എഫ്.ഐ. ആറിൽ പറയുന്നു. ഗുരുഗ്രാമിലെ ബഡ്ഡി റീട്ടെയിൽ എന്ന കമ്പനിയുടെ ഡയറക്ടർ അമിത് അറോറ, ദിനേശ് അറോറ, അർജുൻ പാണ്ഡെ എന്നിവർ സിസോദിയയുടെ അടുത്ത സഹായികളാണ്. ലൈസൻസ് അനുവദിക്കുന്നതിനായി ഇവർ മുഖേന വലിയ തുക തട്ടിയെടുത്തു. മദ്യവ്യാപാരിയായ സമീർ മഹേന്ദ്രുവിൽനിന്ന് ദിനേശ് അറോറ ഒരുകോടി രൂപ വാങ്ങി. സമീറിൽനിന്ന് അരുൺ രാമചന്ദ്രപിള്ള പണംവാങ്ങി വിജയ് നായർ മുഖേന ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകളിൽ വ്യാജമായി കണക്കുണ്ടാക്കി ഈ ഇടപാടുകൾ നടത്തി-എഫ്.ഐ. ആറിൽ പറയുന്നു.

Content Highlights: Manish Sisodia Says "Computer, Phone Seized" After 14-Hour CBI Raid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented