സൗരഭ് ഭരദ്വാജും അതിഷിയും | Photo: AP, ANI
ന്യൂഡല്‍ഹി: അഴിമതി കേസുകളിൽ അറസ്റ്റിലായതിനെ തുടർന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെച്ചതോടെ ഡല്‍ഹി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി കെജ്‌രിവാള്‍. എഎപിയുടെ പ്രമുഖ നേതാക്കളായ സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രി സ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് സൂചന. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കേജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയെ സമീപിച്ചതായി പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ വക്താവായ സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്റെ വൈസ് ചെയര്‍മാനാണ്. 2013-14 കാലയളവില്‍ എഎപി മന്ത്രിസഭയിലെ അംഗമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അതിഷി, കല്‍ക്കാജി മണ്ഡലത്തിൽനിന്നുള്ള എം.എല്‍.എയാണ്. 2015-2017 കാലത്ത് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണകേസില്‍ നേരത്തെ അറസ്റ്റിലായ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ മാസങ്ങളായി തിഹാര്‍ ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചത്.
Content Highlights: aam aadmi party, manish sisodia,satyender jain, saurabh bhardwaj, atishi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..