കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയോ റെയ്ഡ്; 2024-ല്‍ കെജ്രിവാള്‍-മോദി പോരാട്ടമെന്ന് സിസോദിയ


2024-ല്‍ മഹസഖ്യമെന്നത് യഥാര്‍ഥ്യമാവുകയാണെങ്കില്‍ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബി.ജെ.പി നേതൃത്വത്തിന്.

നരേന്ദ്രമോദി, മനീഷ് സിസോദിയ, അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി:മൂന്നാം തവണയും ഭരണം എത്തിപ്പിടിക്കുകയെന്നത് മോദിയെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന വിലയിരുത്തലിലാണ് ദേശീയ രാഷ്ട്രീയം മുന്നോട്ട് പോവുന്നത്. കോണ്‍ഗ്രസിന് മാത്രമായി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയെന്നത്‌ നടക്കുന്ന കാര്യമല്ലെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്കുമറിയാം. മഹാസഖ്യമെന്നത് ഏറെ ചര്‍ച്ചയാവുന്നത് അതുകൊണ്ടു തന്നെയാണ്. ഒപ്പം അതിനെ ചെറുതല്ലാതെ ബി.ജെ.പി ഭയക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സത്യം. അതിന് ഏത് വിധേനയും തടയിടുക എന്ന ലക്ഷ്യമിട്ടാണ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ മോദി തുറന്ന് വിട്ടിരിക്കുന്നതെന്ന വാദമാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വരെ സി.ബി.ഐ റെയ്ഡിന് ഇരയാക്കിയതോടെ ഏറെ ജാഗ്രതയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

2024-ല്‍ മഹസഖ്യമെന്നത് യഥാര്‍ഥ്യമാവുകയാണെങ്കില്‍ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബി.ജെ.പി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളേയും ലക്ഷ്യമിടുമ്പോള്‍ തങ്ങളെ മോദി ഭയക്കുന്നുവെന്ന് പറയുന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.ഒപ്പം 2024-ലോക്‌സഭാ തിരഞ്ഞെടുപ്പ് കെജ്രിവാള്‍-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ പറയുന്നു. മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരേ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു.

കെജ്രിവാളിന്റെ സൗജന്യ മോഡലിനെ കിട്ടുന്ന വേദിയിലെല്ലാം എതിര്‍ക്കുന്നുണ്ട് നരേന്ദ്രമോദി. സൗജന്യങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടത്തുമെന്നും പൗരന്‍മാരെ മടിയന്‍മാരാക്കാനേ ഉപകരിക്കുകയുള്ളൂവെന്നുമാണ് മോദിയുടെ വാദം. അടിത്തിടെ വരാനിരിക്കുന്ന ഗുജറാത്ത്,കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും സൗജന്യ രാഷ്ട്രീയം പയറ്റാനുള്ള തയ്യറെടുപ്പിലാണ് കെജ്രിവാള്‍.ഇതോടെയാണ് ശക്തമായ എതിര്‍പ്പുന്നയിച്ച് ബി.ജെ.പിയും മോദിയും രംഗത്തെത്തുന്നത്. പക്ഷെ യാഥാര്‍ഥ്യങ്ങള്‍ അങ്ങനെയല്ലെന്ന് അക്കമിട്ട് നിരത്തുന്നുണ്ട് ആം ആദ്മിയും ടീം കെജ്രിവാളും.

കെജ്രിവാളിന്റെ നേട്ടത്തില്‍ ബി.ജെ.പിക്ക് പേടിയുണ്ടെന്നും ദേശീയ ബദല്‍ എന്ന നിലയ്ക്ക് ആം ആദ്മിയെ ജനങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞുവെന്നും സിസോദിയ അവകാശപ്പെട്ടു. മദ്യനയത്തിലെ അഴിമതിയല്ല, പകരം കെജ്രിവാളാണ് ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ആദ്യം സത്യേന്ദര്‍ ജെയിനിനെ ലക്ഷ്യമിട്ടു. ഇപ്പോ തന്നേയും. പക്ഷ ഇതിലൊന്നും തളരില്ലെന്നും സിസോദിയ വ്യക്തമാക്കി.

കെജ്രിവാളും മോദിയും തമ്മില്‍ രണ്ട് വ്യത്യാസമാണുള്ളത്. കെജ്രിവാള്‍ പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ മോദി അദ്ദേഹത്തിന്റെ ചില എണ്ണപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമായി നിലകൊള്ളുന്നു. കെജ്രിവാള്‍ ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുമ്പോള്‍ മോദി സ്വപ്‌നം കാണുന്നത് ഇ.ഡി, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അട്ടിമറിക്കുന്നതിനെ കുറിച്ചാണ്-സിസോദിയ പറഞ്ഞു.

2011-ല്‍ രാജ്യം മുഴുവന്‍ ശ്രദ്ധിച്ച അണ്ണാഹസാരെ സമരത്തിന്റെ മുന്‍ നിര പോരാളിയായിരുന്നു മനീഷ് സിസോദിയ. അഴിമതിക്കെതിരേ കത്തിപ്പടര്‍ന്ന, മന്‍മോഹന്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് പ്രധാനമായും കാരണമായ സമരത്തിന്റെ പ്രധാന നേതാവിനെ തന്നെ അഴിമതിയുടെ പേരില്‍ ജയിലിലാക്കാനൊരുങ്ങുമ്പോള്‍ ഇത് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Manish Sisodia makes BIG claims after CBI raid, says 2024 polls will be Narendra Modi vs Kejrival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented