ബിജെപിയുടെ 'വാഗ്ദാനം' സിസോദിയ റെക്കോഡ് ചെയ്തു, സമയം വരുമ്പോള്‍ പുറത്തുവിടും - എഎപി


Manish Sisodia

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി അകാശപ്പെട്ടു. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കാര്യം പറഞ്ഞത്.

ഈ ഘട്ടത്തില്‍ ഓഡിയോ റെക്കോഡിങ് പുറത്തുവിടാന്‍ ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, അത്തരമൊരുഘട്ടം വന്നാന്‍ ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും പേര് വെളിപ്പെടുത്താത്ത ഒരു എഎപി നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.



ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ബി.ജെ.പിയെ സഹായിച്ചാല്‍ തനിക്കെതിരായ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്ന വാക്കും തന്നു. ഒരു ദൂതനാണ് തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കിയ സിസോദിയ പക്ഷേ, ആളാരാണെന്ന് വെളിപ്പെടുത്തിയില്ല.

ഇതിന് പിന്നാലെ മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. കേസന്വേഷണത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ എക്‌സൈസ് അഴിമതിക്കേസില്‍ സിസോദിയുടെയും സഹായികളുടെയുമൊക്കെ വീടുകളിലും ഓഫീസികളിലും സി.ബി.ഐ. റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായായിരുന്നു സിസോദിയുടെ വെളിപ്പെടുത്തല്‍.

Content Highlights: Manish Sisodia Has Recording Of BJP "Offer" To Drop Cases: AAP Sources


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented