'ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ അവസാനിപ്പിക്കാം'; സന്ദേശം ലഭിച്ചുവെന്ന് സിസോദിയ


വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത്  കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളും രാഷ്ട്രീയപ്പോരും തുടരുന്നതിനിടയിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് സിസോദിയ രംഗത്തെത്തിയിട്ടുള്ളത്.

മനീഷ് സിസോദിയ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകള്‍ എല്ലാം ഇല്ലാതാക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍. വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ പരിശോധനകളും രാഷ്ട്രീയപ്പോരും തുടരുന്നതിനിടയിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് സിസോദിയ രംഗത്തെത്തിയിട്ടുള്ളത്.

'എനിക്ക് ബിജെപിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരായ സിബിഐ, ഇ.ഡി.കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും' - സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച സിസോദിയ നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു.



പാര്‍ട്ടി മാറാന്‍ തന്നോട് ആവശ്യപ്പെട്ട ബിജെപിക്കുള്ള തന്റെ മറുപടിയും സിസോദിയ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. 'ഞാന്‍ ഒരു രജപുത്രനാണ്, മഹാറാണ പ്രതാപിന്റെ പിന്‍ഗാമിയാണ്. ഞാന്‍ എന്റെ തലവെട്ടാന്‍ തയ്യാറാണ്. പക്ഷേ ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തല കുനിക്കില്ല. എനിക്കെതിരായ എല്ലാ കേസുകളും തെറ്റാണ്. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക' സിസോദിയ വ്യക്തമാക്കി.

മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡല്‍ഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന കഴിഞ്ഞമാസം സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശചെയ്തു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിസോദിയയുടെ വീടടക്കം ഏഴുസംസ്ഥാനനങ്ങളിലായി 31 സ്ഥലങ്ങളില്‍ സി.ബി.ഐ. പരിശോധന നടത്തി. വിവാദമായ മദ്യനയം ജൂലായില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Content Highlights: Manish Sisodia Claims Message From BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented