മനീഷ് സിസോദിയ | Photo: ANI
ന്യൂഡല്‍ഹി: സി.ബി.ഐ. തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍ സിസോദിയയുടെ ആരോപണം സി.ബി.ഐ. നിഷേധിച്ചു.
ഇന്ന് വീണ്ടും സി.ബി.ഐ. എന്റെ ഓഫീസിലെത്തി. അവര്‍ക്ക് സ്വാഗതം. അവര്‍ എന്റെ വീട് റെയ്ഡ് ചെയ്തു. എന്റെ ഓഫീസ് റെയ്ഡ് ചെയ്തു. എന്റെ ലോക്കര്‍ പരിശോധിച്ചു. എന്റെ ഗ്രാമത്തില്‍ പോലും അന്വേഷണം നടത്തി. എനിക്കെതിരേ ഒന്നും കണ്ടെത്താനായില്ല. എനിക്കെതിരേ ഒന്നും കണ്ടെത്താന്‍ സാധിക്കുകയുമില്ല, കാരണം ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല- സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, ഒരു രേഖ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: manish sisodia alleges cbi raid at his office, the central agency denies his claim
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..