മനീഷ് സിസോദിയ | File Photo - PTI
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയില്‍ വിട്ടു.
പത്ത് ദിവസത്തേക്കാണ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ. നേരത്തെ അറസ്റ്റുചെയ്ത അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഇ.ഡി. അറസ്റ്റുചെയ്തത്. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ അത് മാര്‍ച്ച് 21-ലേക്ക് മാറ്റി.
അതിനിടെ, മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതിയാണ് നടന്നത് ഇ.ഡി പ്രത്യേക കോടതിയില്‍ അവകാശപ്പെട്ടു. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്തുന്നതിന് സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും സിസോദിയയുടെ സാന്നിധ്യത്തില്‍ അവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിസോദിയയെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
Content Highlights: Manish Sisodia 7 days ED custody AAP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..