സുരക്ഷാസേനയുടെ തിരച്ചിൽ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് | Photo: PTI
ഇംഫാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കാനിരിക്കെ, കുകി വിഭാഗത്തില്‍നിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രംഗത്തെത്തി. ഗോത്രയിതര വിഭാഗമായ മെയ്ത്തി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നതില്‍ പ്രക്ഷോഭം നടത്തുന്ന കുകി വിഭാഗത്തില്‍നിന്നുള്ള 40 പേരാണ് കൊല്ലപ്പെട്ടത്. മണിപ്പുര്‍ പോലീസിന്റെ കമാന്‍ഡോകള്‍ കഴിഞ്ഞ എട്ടുമണിക്കൂര്‍ പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്.
തീവ്രവാദികള്‍ എം- 16, എ.കെ- 47 തോക്കുകളും സ്‌നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്ന് ബിരേന്‍ സിങ് പറഞ്ഞു. വിവിധ ഗ്രാമങ്ങളിലേക്ക് വീടുകള്‍ക്ക് തീവെക്കുന്നു. സൈന്യത്തിന്റേയും മറ്റ് സുരക്ഷാസേനകളുടേയും സഹായത്തോടെ ഇവര്‍ക്കെതിരെ തങ്ങള്‍ കടുത്ത നടപടി ആരംഭിച്ചു. 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ബിരേന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുന്നു. മണിപ്പുരിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്', മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കലാപകാരികള്‍ ഒരേസമയം, ഇംഫാല്‍ താഴ്‌വരയിലെ അഞ്ചിടത്ത് ആക്രമണം നടത്തി. സെക്മായ്, സുഗ്നു, കുംബി, ഫെയംഗ്, സെറോവ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. മറ്റിടങ്ങളിലും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നതായും തിരിച്ചറിയാത്ത മൃതദേഹം തെരുവുകളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി. എം.എല്‍.എ. കെ. രഘുമണിയുടെ വീട്ടിലേക്ക് കലാപകാരികള്‍ ഇരച്ചുകയറി.
ഫെയംഗില്‍ വെടിവെപ്പില്‍ പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 27-കാരനായ കര്‍ഷകന്‍ ബിഷെന്‍പുരില്‍ വെടിയേറ്റ് മരിച്ചു. ഇംഫാല്‍ താഴ്‌വരയിലെ പ്രാന്തപ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന ആക്രമണങ്ങള്‍ കൃത്യമായി ആസൂത്രണത്തോടെ നടക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: manipur violence 33 kukis dead in encounter cheif minister N Biren Singh 40 terrorists
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..