
മണിപ്പുർ മുഖ്യമന്ത്രിയും സംഘവം. ഫോട്ടോ: ANI
ഇംഫാല്‍: മണിപ്പുരില്‍ ചികിത്സയിലിരുന്ന രണ്ട് പേര് രോഗമുക്തി നേടിയതോടെ സംസ്ഥാനം കോവിഡ് മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മണിപ്പൂര്‍ കോവിഡ് മുക്തി നേടിയിരിക്കുന്നു, ചികിത്സയിലുള്ള രണ്ട് രോഗികളും പൂര്‍ണമായും രോഗമുക്തി നേടി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളോടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തിന്റേയും സംസ്ഥനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണിന്റേയും ഫലമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മണിപ്പൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. അതേസമയം, ഇന്ത്യയിലെ കോവിഡ് കേസുകള്‍ 17265 ആയി. 543 പേര് മരണപ്പെട്ടു. 2547 പേരാണ് രോഗമുക്തി നേടിയത്.
Content Highlights: Manipur's 2 Covid-19 patients cured, state is corona-free: CM Biren Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..