ബിഹാര്‍ അട്ടിമറിക്ക് മണിപ്പുരില്‍ കണക്കുതീര്‍ത്ത് ബി.ജെ.പി; അഞ്ച് JDU MLA-മാരെ അടര്‍ത്തിമാറ്റി


File Photo: AFP

ഇംഫാല്‍: ബിഹാറില്‍ ബി.ജെ.പി.യുമായി സഖ്യം പിരിഞ്ഞ് മഹാസഖ്യസര്‍ക്കാരുണ്ടാക്കിയ ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിന് മണിപ്പുരില്‍ കനത്തപ്രഹരം. സംസ്ഥാനത്ത് ജെ.ഡി.യു.വിന്റെ ആറ് എം.എല്‍.എ.മാരില്‍ അഞ്ചുപേരെയും ഭരണകക്ഷിയായ ബി.ജെ.പി. അടര്‍ത്തിമാറ്റി.

മൂന്നില്‍ രണ്ടു സഭാംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കൂറുമാറ്റനിരോധനനിയമം ബാധകമാവില്ല. കഴിഞ്ഞ മാര്‍ച്ചില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകളിലാണ് ജെ.ഡി.യു. മത്സരിച്ചത്; ആറിടത്തു ജയിച്ചു. അറുപതംഗ സഭയില്‍ 32 സീറ്റുമായി ബി.ജെ.പി.യാണ് ഭൂരിപക്ഷമുറപ്പിച്ചത്. അഞ്ച് എം.എല്‍.എ.മാര്‍കൂടി കൂറുമാറിയെത്തിയതോടെ അവരുടെ അംഗബലം 37 ആയി.

2020-ല്‍ മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശിലും ജെ.ഡി.യു.വിന്റെ ആറ് നിയമസഭാംഗങ്ങള്‍ ബി.ജെ.പി.യിലേക്ക് കൂട്ടത്തോടെ ചാടിയിരുന്നു. അവശേഷിച്ച ഒരു എം.എല്‍.എ. കഴിഞ്ഞയാഴ്ച പാര്‍ട്ടിയിലെത്തുകയും ചെയ്തു. അറുപതംഗസഭയില്‍ ബി.ജെ.പി.യുടെ അംഗബലം ഇതോടെ 49 ആയി.

മണിപ്പുരില്‍ ബി.ജെ.പി. നടത്തിയ അട്ടിമറി ഭരണഘടനാവിരുദ്ധമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. പണം വാരിവിതറി എം.എല്‍.എ.മാരെ ചാക്കിലാക്കുകയാണ് ബി.ജെ.പി. രാജ്യത്തെല്ലായിടത്തും അവര്‍ ഇത് ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി.ക്കെതിരേ ശക്തമായ ഐക്യവേദി വേണമെന്ന് ആവശ്യപ്പെടുന്നത് -നിതീഷ് പറഞ്ഞു.


Content Highlights: Manipur BJP JDU Nitish Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented