ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മണിമുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരേയാണ് സേവനം നിര്‍ത്തിവെക്കുന്നതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുക്കി - മെയ്തി വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷത്തിലേറെ ആയിട്ടും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മാത്രം മണിപ്പുരിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധം സംഘർഷത്തിൽ അവസാനിച്ചതോടെയാണ് ഇംഫാലിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയത്. കലാപകാരികൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Content Highlights: Manipur Bans Internet For 5 Days Over Law And Order Situation
Published: 10 Sept 2024, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented