12 കാരിക്കൊപ്പം ട്രെയിന് മുന്നില്‍ ചാടി; കാലുകള്‍ നഷ്ടമായ കാമുകനെതിരെ കേസ്


യുവാവിന്റെ നിര്‍ബന്ധത്തിലാണ് ട്രെയിനിനു മുന്നില്‍ ചാടിയതെന്ന് പെണ്‍കുട്ടി പറയുന്നു

ഡല്‍ഹി: ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷത്തെ പഴിക്കുകയാണ് ഈ യുവാവിപ്പോള്‍. ട്രെയിന് മുന്നില്‍ ചാടിയത് മാത്രമേ ഓര്‍മ്മയുള്ളൂ, പിന്നെ കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിക്കിടക്കയില്‍. രണ്ട് കാലുകളും ആ ചാട്ടത്തില്‍ ഒപ്പം നഷ്ടമായി. പന്ത്രണ്ടുകാരിക്കൊപ്പം ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഹാറി യുവാവിനാണ് രണ്ടു കാലുകളും നഷ്ടമായത്. കൂടെ ചാടിയ പെണ്‍കുട്ടിയും പരിക്കുകളോടെ രക്ഷപെട്ടു. 22 കാരന് 12 കാരിയോട് തോന്നിയ പ്രണയമാണ് ഈ ദുരന്തത്തില്‍ കലാശിച്ചത്.

മരിക്കാനുറപ്പിച്ച് ആത്മഹത്യയ്ക്കൊരുങ്ങിയെങ്കിലും ഇപ്പോള്‍ തന്റെ പ്രവൃത്തിയോര്‍ത്ത് പശ്ചാത്തപിക്കുകയാണിയാള്‍. ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പന്ത്രണ്ടുകാരിയുമായി യുവാവ് രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ നിര്‍ബന്ധത്തിലാണ് ട്രെയിനിനു മുന്നില്‍ ചാടിയതെന്ന് പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടി വീട്ടിന്റെ ടെറസില്‍ നിന്നും ചാടി മരിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ഒന്നിച്ച് ട്രെയിന് മുന്നില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് യുവാവ് ഇപ്പോള്‍ പറയുന്നത്. അവളോടൊപ്പം ആത്മഹത്യ ചെയ്യാമെന്ന് വിചാരിക്കുമ്പോള്‍ രക്ഷപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. കാലുകള്‍ നഷ്ടമായ സ്ഥിതിക്ക് ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ബീഹാര്‍ സ്വദേശിയായ യുവാവ് പറയുന്നത്.

യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടാവാമെന്നും അത് പുറത്തറിയുമെന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതാവാമെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section




Most Commented