മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനയുടെ കത്ത്; ലക്ഷ്യം ക്ഷേത്രമെന്ന് പോലീസ്


മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് | Screengrab: Mathrubhumi News

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സില്‍' എന്ന സംഘടന കത്തയച്ചതായി കര്‍ണാടക പോലീസ്. ഈ സംഘടനയെക്കുറിച്ച് ഇതുവരെ അറിവുകളൊന്നുമില്ലെന്നും മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കത്തില്‍ പറയുന്നതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മംഗളൂരുവിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരേ കത്തില്‍ ഭീഷണിയുണ്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷരീഖിന്റെ ചിത്രം പതിച്ചുകൊണ്ടുള്ള കത്താണ് ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സിലിന്റെ പേരില്‍ പുറത്തുവന്നത്. അതേസമയം, കത്ത് അയച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നും ഇതിന്റെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.



മുഹമ്മദ് ഷാരിഖിന് ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായാണാ പുതിയ അവകാശ വാദമെന്നും അതോ കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവിലെ നാഗൂരില്‍ ഓട്ടോറിക്ഷയില്‍വെച്ച് പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ഷരീഖിനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ഷരീഖിന്റെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. പിന്നാലെ ഓട്ടോയില്‍നിന്ന് പ്രഷര്‍കുക്കറും ബാറ്ററികളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയിലെ യാത്രക്കാരന്‍ ഷരീഖ് ആണെന്നും ഇയാള്‍ തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണെന്നും സ്ഥിരീകരിച്ചത്.

Content Highlights: Mangaluru Blast: Unknown Islamic Group Takes Responsibility, Cops Verifying


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented