മംഗളൂരു സ്‌ഫോടനം: 18 ഇടത്ത് റെയ്ഡ്; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ


കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്‌ഫോടനവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു

മുഹമ്മദ് ഷരീഖ്, സ്‌ഫോടനം നടന്ന ഓട്ടോ | Photo: Screen Grab/Mathrubhumi News, Twitter/NewsIADN

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തരമന്ത്രിയും സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദും ഇന്ന് സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും.മംഗളൂരുവിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷരീഖ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടനായ ഷരീഖ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കര്‍ ബോംബിന്റെ വീര്യംകുറഞ്ഞതെന്നും പോലീസ് അറിയിച്ചിരുന്നു.

ബോംബ് സ്‌ഫോടനം നടന്ന നവംബര്‍ 19ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളൂരുവില്‍ ഉണ്ടായിരുന്നു. ആ ദിവസം സ്‌ഫോടനം നടത്തുക വഴി സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയെന്നും ഭീകരതസൃഷ്ടിക്കുകയുമായിരുന്നു അവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.

Content Highlights: Mangaluru blast case Police raid houses of main suspect’s relatives


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented