അപകടത്തില്‍ 16-കാരന്‍ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിന് ഒരുദിവസം തടവും 34,000 രൂപ പിഴയും


റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കി. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായത്

പ്രതീകാത്മകചിത്രം

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ വ്യവസായിക്ക് കോടതി ഒരു ദിവസം തടവും 34,000 രൂപ പിഴയും വിധിച്ചു.

ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെ(40)യാണ് കോടതി ശിക്ഷിച്ചത്. ബൈക്കോടിച്ച 16-കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു. 2021 സെപ്റ്റംബര്‍ 18-ന് ചന്നപട്ടണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്തായിരുന്നു അപകടം.

ബൈക്ക് ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചു.. എന്നാല്‍, റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ ചന്നപട്ടണ പോലീസില്‍ പരാതി നല്‍കി.

പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായി.

പോലീസ് അന്വേഷണത്തില്‍ അടുത്ത ബന്ധുവായ അന്‍വര്‍ ഖാനാണ് ബൈക്ക് കൊടുത്തതെന്നും പോലീസ് കണ്ടെത്തി.

Content Highlights: man who gave bike to minor jailed for a day

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented