പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്നുകാലി മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിന് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ റഹാന് എന്ന 20-കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബദായൂണ്‍ പോലീസ് സ്റ്റഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുത്തു. സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോലീസിന്റെ മര്ദ്ദനമേറ്റതിനേത്തുടര്ന്ന് റഹാന് നടക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പോലീസ് ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും ഷോക്ക് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് സ്വകാര്യഭാഗങ്ങളിടലക്കം മര്‍ദമേറ്റുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. 5000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് യുവാവിനെ മോചിപ്പിച്ചതെന്നും ചികിത്സയ്ക്കായി വീണ്ടും പണം നല്‍കിയെന്നും കുടുംബം ആരോപിച്ചു.
കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് രണ്ടിനാണ് റഹാനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ദിവസവേതന തൊഴിയാളിയായ ഇയാള്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. കന്നുകാലി മോഷണ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ മോചിപ്പിക്കാന്‍ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി കുടുംബം അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
Content Highlights: Man Violated With Stick, Electric Shocks In Custody. Action Against UP Cops
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..