പ്രതീകാത്മകചിത്രം| Photo: Mathrubhumi
മുംബൈ: കാമുകിക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 41-കാരന്‍. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കും കാമുകിക്കും എതിരെ പോലീസ് കേസ് എടുത്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഹിഞ്ചേവാദി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരനാണ് പ്രതി. ഇദ്ദേഹത്തിന്റെ കമ്പനിയില്‍ ഡയറക്ടറാണ് ഭാര്യ. ഇയാളുടെ വാഹനത്തില്‍ ഭാര്യ ജി.പി.എസ്. ട്രാക്കര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് കാമുകിക്കൊപ്പം പോയ വിവരം ഭാര്യ മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് ഭര്‍ത്താവ്, ഭാര്യയോടു പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ, ജി.പി.എസ്. ട്രാക്കര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാര്‍ പുണെയിലാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടു. 'ഭാര്യ'യ്‌ക്കൊപ്പമാണ് ബിസിനസുകാരന്‍ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരോടു പറഞ്ഞു.
തുടര്‍ന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിക്ക് ലഭിച്ചു. ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടേതെന്ന് കാണിച്ചായിരുന്നു ബിസിനസുകാരന്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത്. വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവില്‍ ഒളിവിലാണ്.
content highlights: man uses wife's aadhaar card to check in hotel with girlfriend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..