Screengrab: Twitter Video / @ndtv
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ ഫ്ളൈഓവറില്‍ നിന്ന് ഒരാള്‍ നോട്ടുകള്‍ വാരിയെറിഞ്ഞതിനെ തുടര്‍ന്ന് ഫ്ളൈഓവറില്‍ വാഹനഗതാഗതം മുടങ്ങി. നോട്ടുകള്‍ കൈക്കലാക്കാന്‍ ഫ്ളൈഓവറിന് താഴെയുള്ള മാര്‍ക്കറ്റില്‍ ജനങ്ങള്‍ തടിച്ചുകൂടുകയും ചെയ്തു. പക്ഷെ ഇയാള്‍ വാരിയെറിഞ്ഞത് പത്ത് രൂപാ നോട്ടുകള്‍ മാത്രമായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ കോട്ടും പാന്റും ധരിച്ച യുവാവ് ഒരു ബാഗില്‍ നിന്ന് നോട്ടുകള്‍ വാരിയെറിയുന്നത് കാണാം. യുവാവിന്റെ കഴുത്തില്‍ ഒരു ക്ലോക്ക് തൂക്കിയിട്ടിരിക്കുന്നതും കാണാം. വാഹനങ്ങളിലെത്തിയ വഴിയാത്രികര്‍ യുവാവിന്റെ പിന്നാലെ കൂടി പണത്തിനായി യാചിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണം വാരിക്കൂട്ടുന്നതിനായി നിരവധി പേരാണ് നഗരത്തിലെ ടൗണ്‍ഹാളിന് സമീപം തിക്കിത്തിരക്കിയത്.
ആകെ 3,000 രൂപ വിലമതിക്കുന്ന നോട്ടുകളാണ് യുവാവ് വാരിയെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. യുവാവ് ആരാണെന്നോ ഇയാള്‍ എന്തിനാണ് നോട്ടുകള്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചതെന്നോ വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയതിന് പിന്നാലെ ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു. ക്രമസമാധാനപ്രശ്നം സൃഷ്ടിച്ചതിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Man Throws Cash From Flyover, Bengaluru
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..