Screengrab : Twiiter Video
ബെംഗളൂരു: കര്‍ണാടകയില്‍ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ കത്തിയുമായി ഭീഷണിമുഴക്കി ആശങ്ക സൃഷ്ടിച്ച യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത് പോലീസ്. കല്‍ബുറഗിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാലില്‍ വെടിയേറ്റതിനെത്തുടര്‍ന്ന് നിലത്തുവീണ അക്രമിയെ പോലീസുകാര്‍ ലാത്തിയുപയോഗിച്ച് തല്ലുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
കല്‍ബുറഗി സൂപ്പര്‍മാര്‍ക്കറ്റിന്റെ മധ്യത്തില്‍ കത്തിയുമായി നില്‍ക്കുന്ന ആളെ പോലീസുകാര്‍ വളഞ്ഞിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മാര്‍ക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പോലീസിനുനേരെ ഇയാള്‍ കത്തിവീശി. തുടര്‍ന്നാണ് പോലീസുദ്യോഗസ്ഥന്‍ ഇയാളുടെ കാലിലേക്ക് വെടിവെച്ചത്.
വെടിയേറ്റ് ഇയാള്‍ താഴെ വീഴുന്നതും പോലീസുകാര്‍ ഇയാള്‍ക്ക് ചുറ്റും ഓടിക്കൂടുന്നതും മര്‍ദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിലുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍ പോലീസുകാരോട് നീങ്ങിനില്‍ക്കാന്‍ നിര്‍ദേശിക്കുന്നതും കാണാം.
സ്വയരക്ഷ മുന്‍നിര്‍ത്തിയും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് വെടിവെച്ചതെന്ന് കല്‍ബുറഗി സിറ്റി പോലീസ് കമ്മിഷണര്‍ ചേതന്‍ ആര്‍. പ്രതികരിച്ചു. ജാഫര്‍ എന്ന പ്രതിയെ ചികിത്സാര്‍ഥം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Man Threatening Locals With Knife, Shot At By Cops, Karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..